---
title: "ഷാർജയിൽ മരിച്ച മലപ്പുറം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തി സംസ്കരിച്ചു"
english_title: "The body of a Malappuram native who died in Sharjah was brought home and cremated."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/312041/The body of a Malappuram native who died in Sharjah was brought home and cremated."
published_at: "2025-08-30T16:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b2d5ae45a06_Screenshot_20250830_161238_VN_-_Video_Editor.jpg"
keywords: []
---

# ഷാർജയിൽ മരിച്ച മലപ്പുറം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തി സംസ്കരിച്ചു

> **Lead Summary:** ഷാർജ: കഴിഞ്ഞ ആഴ്‌ച ഷാർജയിൽ മരണമടഞ്ഞ മലപ്പുറം തിരൂർ പുതുപ്പള്ളി സ്വദേശി പ്രേമരാജന്റെ മൃതദേഹം നാട്ടിലെത്തി സംസ്ക്‌കരിച്ചു. വെള്ളിയാഴ്ച രാത്രി എയർ അറേബ്യ വിമാനത്തിൽ കോഴിക്കോട്ടേക്ക് കൊണ്ടുവന്ന മൃതദേഹം ശനിയാഴ്ച പുലർച്ചെ 3.35ന് ബന്ധുക്കൾ ഏറ്റുവാങ്ങുകയായിരുന്നു.

## Article Content

ഷാർജ: കഴിഞ്ഞ ആഴ്‌ച ഷാർജയിൽ മരണമടഞ്ഞ മലപ്പുറം തിരൂർ പുതുപ്പള്ളി സ്വദേശി പ്രേമരാജന്റെ മൃതദേഹം നാട്ടിലെത്തി സംസ്ക്‌കരിച്ചു. വെള്ളിയാഴ്ച രാത്രി എയർ അറേബ്യ വിമാനത്തിൽ കോഴിക്കോട്ടേക്ക് കൊണ്ടുവന്ന മൃതദേഹം ശനിയാഴ്ച പുലർച്ചെ 3.35ന് ബന്ധുക്കൾ ഏറ്റുവാങ്ങുകയായിരുന്നു.

ഷാർജയിലെ താമസസ്ഥലത്ത് മരിച്ച നിലയിലാണ് പ്രേമരാജനെ കണ്ടെത്തിയത്. ആത്മഹത്യയായിരിക്കാമെന്നതാണ് പ്രാഥമിക നിഗമനം. എന്നാൽ മരണകാരണം സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.

മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമ നടപടികൾക്ക് യാബ് ലീഗൽ സർവീസസ് സിഇഒ സലാം പാപ്പിനിശ്ശേരി, കമ്പനി എച്ച്ആർ വിഭാഗം പ്രതിനിധി അശ്വതി ദാസ്, ബന്ധുക്കളായ കിരൺ, രാജു, സുരേഷ് എന്നിവർ നേതൃത്വം നൽകി.

പ്രേമരാജന് ഭാര്യയും മൂന്ന് മക്കളുമുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/312041/The body of a Malappuram native who died in Sharjah was brought home and cremated.)